ജിദ്ദ-കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടചിരുന്ന മക്ക-ജിദ്ദ ഹൈവേ ഗതാഗതത്തിനായി തുറന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം ജാഗ്രത തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കി. മക്കയില്‍നിന്ന് ജിദ്ദയിലേക്ക് വരുന്നവരും മക്കയിലേക്ക് പോകുന്നവരും സുരക്ഷാ മുന്‍ കരുതലുകള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച എട്ട് മണക്കൂര്‍ നീണ്ട കനത്ത മഴയെ തുടര്‍ന്നാണ് ഹൈവേ താല്‍ക്കാലികമായി അടച്ചിരുന്നത്. കൂടാതെ നഗരത്തിലെ നിരവധി ടണലുകളും അടച്ചിരുന്നു. പുലര്‍ച്ചെ തുടങ്ങിയ മഴയില്‍ നൂറുകണക്കിനു വാഹനങ്ങൾക്കാണ് കേടുപാടുകള്‍ സംഭവിച്ചതും മഴയിൽ ഒലിച്ചു പോയതും. റോഡില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് മക്ക-ജിദ്ദ ഹൈവെ തുറന്ന് നൽകിയത്.