റിയാദ്: ഓഗസ്റ്റ് 23 മുതൽ 26 വരെ ജിദ്ദയിലെ റോഷ്‌എൻ വാട്ടർഫ്രണ്ടിൽ സീഫുഡ് ഫെസ്റ്റിവൽ നടക്കുമെന്ന് പാചക കല കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചു.
പ്രാദേശിക സമുദ്രവിഭവങ്ങളുടെ സമ്പന്നമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഫെസ്റ്റിവലിൽ ഫ്രഷ് ഫിഷ് മാർക്കറ്റ്, തിയേറ്റർ, മ്യൂസിക്കൽ പെർഫോമൻസ്, ലൈവ് കുക്കിംഗ് സെഷനുകൾ, കുട്ടികളുടെ ഏരിയ, സൗദി കോഫി കോർണർ എന്നിവ ഉണ്ടായിരിക്കും.
ഇത് പ്രാദേശിക മത്സ്യത്തൊഴിലാളികൾ, മത്സ്യം വിൽക്കുന്നവർ, പ്രാദേശിക പദ്ധതികളുടെ ഉടമകൾ എന്നിവർക്ക് അവരുടെ സമുദ്രവിഭവങ്ങളും മത്സ്യ വിഭവങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ നൽകും, ഒപ്പം സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും വിനോദവും നൽകും.
ടിക്കറ്റ് നിരക്ക് 10 റിയാൽ ആണ്. സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.