റിയാദ്: സൗദി വ്യാവസായിക ഉൽപ്പാദന സൂചിക ഒരു വർഷം മുമ്പുള്ളതിനേക്കാൾ 20.8 ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഖനനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിലെ ഉയർന്ന ഉൽപ്പാദനം കാരണം ഐപിഐ നല്ല വളർച്ചാ നിരക്ക് തുടരുന്നതായി ഗാസ്റ്റാറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.