ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 30,000 വിമാന സർവീസുകൾ നടത്താനൊരുങ്ങി സൗദിയ

saudia

സമ്മർ സീസണിലെ യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന കമ്പനിയായ സൗദിയ സർവീസുകൾ വർധിപ്പിക്കുന്നു. 30,000 വിമാന സർവീസുകളിലായി 6.5 മില്യൺ സീറ്റുകളാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സൗദിയ ഒരുക്കുന്നത്. ജൂൺ 30 വരെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച 30 ശതമാനം സർവീസുകളാണ് വർധിപ്പിച്ചത്. സൗദിയയുടെ 35000 വിമാന സർവീസുകളാണ് നാല് ഭൂഖണ്ഡങ്ങളിലായി വിവിധ രാജ്യങ്ങളിലേക്ക് ആഴ്ച തോറും സർവീസ് നടത്തുന്നത്. സമ്മർ സീസണിൽ സർവീസുകൾ കൂടുന്നതിനനുസരിച്ച് മികച്ച സേവനങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതിയും സൗദിയ ഒരുക്കുന്നുണ്ട്. സമയ ബന്ധിതമായ വിമാന ഷെഡ്യൂളുകളും സർവീസുകളും നടപ്പിലാക്കാൻ ആവശ്യമായ ജീവനക്കാരെ ഉറപ്പു വരുത്തും. അറ്റകുറ്റപ്പണികൾ, കാറ്ററിംഗ്, ഗ്രൗണ്ട് സേവനങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാന ആവശ്യങ്ങളും കൃത്യസമയത്ത് നൽകാനും സംവിധാനമുണ്ടാക്കും. വേനൽക്കാലവും ഹജ് സീസണും ഒരുമിച്ച് വന്നതോടെ വിമാന യാത്രക്കാർ വർധിച്ചിരിക്കുയാണ്. മികച്ച ഏകോപനവും സഹകരണവും ഉറപ്പാക്കേണ്ട ഘട്ടം കൂടിയാണിത്. സൗദിയയുടെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും സൗദിയ ഫ്‌ളൈറ്റ് ബുക്കിംഗ് നടത്താം. 920022222 എന്ന നമ്പറിലൂടെ റിസർവേഷൻ സെന്ററിൽ ബന്ധപ്പെടുകയും ചെയ്യാം. രാജ്യത്തിനകത്തും പുറത്തുമുള്ള സെയിൽസ് ഓഫീസുകൾ വഴിയും സേവനങ്ങൾ ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!