ഡിസംബർ 31 ന് രാത്രി അതിശയിപ്പിക്കുന്ന പരിപാടികളുമായി റിയാദ് ബുളവാഡ്

ARABIC NIGHT

റിയാദ് – റിയാദ് ബുളവാഡിലെ മുഹമ്മദ് അബ്ദു തിയേറ്ററിൽ ഡിസംബർ 31 ന് രാത്രി അറബ് ലോകത്തെ പ്രമുഖ ഗായകരെയും കലാകാരന്മാരെയും ഉൾപ്പെടുത്തി ഗാനസന്ധ്യ നടത്തുമെന്ന് റിയാദ് എന്റർടെയ്ൻമെന്റ് അതോറിറ്റി ഗവർണർ തുർക്കി ആലുശൈഖ് അറിയിച്ചു.

അറബ് ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള മുഹമ്മദ് അബ്ദു, മാജിദ് അൽമുഹന്ദിസ്, റാശിദ് അൽമാജിദ്, അബ്ദുൽ മജീദ് അബ്ദുല്ല, അഹലാം, അസാല, ലതീഫ, ബൽഖീസ് അടക്കം മുപ്പതിലധികം കലാകാരന്മാർ അണിനിരക്കും.

300 മുതൽ 2500 വരെ റിയാലാണ് എൻട്രി പാസ് നിരക്കുകൾ. റിയാദ് സീസണിന്റെ വെബ്‌സൈറ്റ് വഴിയാണ് എൻട്രികൾ ബുക്ക് ചെയേണ്ടത്. സൗദി അറേബ്യൻ സംഗീതജ്ഞനായിരുന്ന, സ്വർണ കണ്ഠം എന്നും ഭൂമിയുടെ ശബ്ദം എന്നും അറിയപ്പെട്ടിരുന്ന തലാൽ മദ്ദാഹിന് മരണാനന്തര ബഹുമതിയും ഈ ചടങ്ങിൽ സമർപ്പിക്കും. ജീവിതത്തിലെ മാധുര്യമേറിയ ഈ രാത്രിയിൽ അതിശയിപ്പിക്കുന്ന പരിപാടികൾ നടക്കുമെന്ന് റിയാദ് സീസൺ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!