ഡ്രൈനേജ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റിയാദ് – തായിഫ് റോഡ് അടച്ചതായി ഹൈവേ പോലീസ് അറിയിച്ചു. മക്കയില്‍ നിന്ന് റിയാദിലേക്ക് തായിഫ് വഴിയുള്ള പ്രധാന റോഡാണ് അടച്ചത്. ഇരു ഭാഗത്തേക്കും ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാന്‍ പട്രോളിംഗ് വിഭാഗത്തെ നിയമിച്ചിട്ടുണ്ട്.