ഡ്രൈവിംഗിനിടെ സംഭവിച്ച ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിയായ യുവാവ് മദീനയിൽ മരിച്ചു. മദീന ഒ.ഐ.സി.സി അസീസിയ യൂനിറ്റ് വൈസ് പ്രസിഡന്റ് സുനീർ വട്ടത്തിൽ (41) ആണ് മരിച്ചത്. വാഹനം ഓടിച്ചുകൊണ്ടിരിക്കേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മദീനയിലെ അസീസിയയിൽവെച്ച് മരണമടയുകയുമായിരുന്നു. ഹൗസ് ഡ്രൈവറായിരുന്നു. പതിനഞ്ചു വർഷമായി മദീനയിലുണ്ട്.
അഹ്മദ് കുഞ്ഞ്, റൂഹലത്തു ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ അക്ബർ ഷാ, ആദിൽ ഷാ. മൃതദേഹം ജന്നത്തുൽബഖിയയിൽ ഖബറടക്കി.