താനൂർ ചീരാൻ കടപ്പുറം സ്വദേശിയെ മദീനയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലിക്കുട്ടി (47) യാണ് ഹൃദയാഘാതം മൂലം മദീനയിൽ മരിച്ചത്.
പുലർച്ചെ അഞ്ചു മണിക്ക് താമസ സ്ഥലമായ മദീനയിലെ ഫൈസലിയയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആറു മാസം മുമ്പാണ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് എത്തിയത്. പന്ത്രണ്ടു വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ ജോലി ചെയ്തു വരികയാണ്.
മാതാവ്: നഫീസ. ഭാര്യ: നസീറ. കുഞ്ഞുമോൻ, ലത്തീഫ്, ബഷീർ എന്നിവർ സഹോദരങ്ങളാണ്.