വ്യാഴാഴ്ച പകൽ തുടങ്ങിയ പൊടിക്കാറ്റ് തുററൈഫിൽ ശക്തമായി തുടർന്നു. കഴിഞ്ഞ ദിവസം മുഴുവൻ നീണ്ടുനിന്ന, ശക്തമായി അടിച്ചു വീശിയ പൊടിക്കാറ്റിൽ നഗരവും പ്രന്തപ്രദേശങ്ങളും സ്തബ്ധമായി. മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റ് അടിക്കുകയായിരുന്നു. പൊടിക്കാറ്റ് ദിവസങ്ങളോളം നീണ്ടു നിൽക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
മൺപൊടി കെട്ടിടങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കുന്ന സാഹചര്യവുമുണ്ടായി. മണ്ണിന്റെ ഗന്ധം കൊണ്ട് ശ്വസിക്കാൻ നേരിയ പ്രയാസം ഉണ്ടായി. കാറ്റ് കാരണം ചില റോഡുകൾ പാറിപ്പറന്ന വസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. തുറൈഫ് മാർക്കറ്റ് വിജനമാണ്. വാഹനങ്ങൾ നിരത്തുകളിലിറങ്ങുന്നത് വളരെ കുറവാണ്. വലിയ ശബ്ദത്തോടെയുള്ള കാറ്റാണ് അടിച്ചു വീശുന്നത്. ഇത് നീണ്ടു നിൽക്കുമെന്ന് അറിയിപ്പുണ്ട്. മരുഭൂമിയിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.