ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് യാത്ര തുടങ്ങി. ഈജിപ്ത്, ജോര്‍ദന്‍, തുര്‍ക്കി എന്നിവിടങ്ങളാണ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് സന്ദര്‍ശനം നടത്തുക. സൗദിയുടെ പരമ്പരാഗത സുഹൃത്തായ ഈജിപ്തിലേക്കുള്ള സന്ദര്‍ശനം പ്രധാനമായും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനാണ്. തുര്‍ക്കി സന്ദര്‍ശനം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു. തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന് ഈയിടെ സൗദി സന്ദര്‍ശിച്ചിരുന്നു.