സൗദി അറേബ്യയുടെ കിഴക്കൻ മേഖലയായ ദമാമിൽ നാലുവർഷക്കാലമായി പ്രവർത്തിച്ചു വരുന്ന കെപ്റ്റ (കേരള പീപ്പിൾ തിയേറ്റർ അസോസിയേഷൻ) യുടെ ആഭിമുഖ്യത്തിൽ മണ്ണിൻറ്റെ മണം തൊട്ടുണർത്തുന്ന നാടൻ പാട്ടുകളും അതിന്റെ ദൃശ്യവിഷ്കാരങ്ങളും, മേളങ്ങളോട് കൂടിയ ‘വിസ്മയ രാവ്’ സംഘടിപ്പിക്കുന്നു.
നാളെ ( മാർച്ച് 25ന്) ദമ്മാമിലെ ദമമിലെ ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ചാണ് വിസ്മയ രാവ് അരങ്ങേറുക.
പ്രവാസത്തിലെ നാടൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങൾക്കും കലാകാരന്മാരുടെ ഉന്നമനത്തിനും വേണ്ടിയാണ് നാട്ടരങ്ങ് എന്ന പേരിൽ കലാ കൂട്ടായ്മക്ക് രൂപം കൊടുത്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
രണ്ടര മണിക്കൂർ ദൈർഖ്യമുള്ള നാടൻ പാട്ടുകളും ചെണ്ടമേളവും നാടൻ പാട്ടുകളുടെ ദൃശ്യവിഷക്കാരവും സൗദിയിലുടനീളം അവതരിപ്പിക്കാൻ ഉള്ള ഒരുക്കത്തിലുമാണ് സംഘാടകർ.