ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ കലാ സാംസ്കാരിക ജീവ കാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ച തൃശൂരുകാരുടെ കൂട്ടായ്മയായ നാട്ടു നാട്ടുകൂട്ടം പൊൻ പുലരി എന്ന പേരിൽ കുടുംബ സംഗമവും കലാ സാംസ്കാരിക പരിപാടികളും പുരസ്കാര സമർപ്പണവും സംഘടിപ്പിക്കുന്നു. നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4 മണിമുതൽ അൽ കോബാർ നെസ്റ്റോ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ കലാ സാംസ്കാരിക ജീവ കാരുണ്യ മാധ്യമ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .കോവിഡ് പ്രതിസന്ധിയിൽ ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ബദർ അൽ റബി ,സഫാ മെഡിക്കൽ ദാർ അൽ സീഹ എന്നീ മെഡിക്കൽ സെൻററുകൾക്കും ,ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന ഹമീദ് വടകര, പത്മനാഭൻ മണിക്കുട്ടൻ, ഇല്യാസ് മൂന്നു പിടിക സലീം എം കെ, വെങ്കിടേഷ് എന്നിവരെയും മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള പുരസ്കാരം 24 ന്യൂസ് ദമ്മാം ബ്യൂറോ റിപ്പോർട്ടർ സുബൈർ ഉദിനൂരിനും സമ്മാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. തുടർന്ന് പ്രശസ്ത ഗായകരായ നസീർ മിന്നലെ , മനു ജോണി , കോമഡി സ്റ്റാർ ഫെയിം അഹമ്മദ് ഷാ എന്നിവർ ഒരുക്കുന്ന ഗാന സന്ധ്യയും പ്രവർത്തകർ ഒരുക്കുന്ന കലാ പരിപാടികളും സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും അരങ്ങേറുമെന്നും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി മതിലകം, കൺവീനർ ഹമീദ് കണിച്ചാട്ടിൽ. തൃശ്ശൂർ നാട്ടുകൂട്ടം പ്രസിഡണ്ട് താജു അയ്യാരിൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇസ്മായിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.