നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികളെ മസ്ജിദുന്നബവിയിലും തിരിച്ചും എത്താന്‍ സഹായിച്ച് മദീന വികസന അതോറിറ്റി ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിച്ചു. മദീനയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒമ്പതു റൂട്ടുകളിലാണ് ഷട്ടില്‍ സര്‍വീസുകളുള്ളത്. ഇതിന് 150 ബസുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്‌പോര്‍ട്‌സ് സ്റ്റേഡിയം, അല്‍ശുഹദാ ഡിസ്ട്രിക്ട്, അല്‍ഖാലിദീന്‍ ഡിസ്ട്രിക്ട്, അല്‍ആലിയ സ്റ്റേഷന്‍, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഹറമൈന്‍ റെയില്‍വെ സ്റ്റേഷന്‍, പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് എന്നീ കേന്ദ്രങ്ങളില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും വൈകീട്ട് മൂന്നു മുതലാണ് ബസ് ഷട്ടില്‍ സര്‍വീസുകളുള്ളത്.