നജ്‌റാനിൽ നഴ്സായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതയായി

nurse

നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്തിരുന്ന കൊല്ലം ചടയമംഗലം കണ്ടത്തിൽ സുജ ഉമ്മൻ (31) നാട്ടിൽ നിര്യാതയായി. അർബുദ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. തിരുവനന്തപുരം ആർ സി സി യിൽ ചികിത്സ തുടരുന്നതിനിടയിൽ അൽപ്പം ആശ്വാസമായതോടെ വിശ്രമമാവശ്യമായതിനാൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യ നില മോശമായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതയാണ്. പിതാവ് പാപ്പച്ചൻ, മാതാവ് സൂസി, സഹോദരൻ സുബിൻ. ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ പ്രാർത്ഥനക്കു ശേഷം മൃതദേഹം സംസ്‌കരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!