നാറ്റ്‌കോ കമ്പനി ഉദ്യോഗസ്ഥനും പെനിയേൽ ചർച്ച് സഭാംഗവുമായ ബ്രദർ ജോസഫ് സി.എ (55) ജിദ്ദയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. പത്തനംതിട്ട തടിയൂർ സ്വദേശിയായ ബ്രദർ ജോസഫ് മുംബൈയിലാണ് സ്ഥിരതാമസം. ബഥേൽ ബൈബിൽ കോളേജിന്റെ വിദൂര വിദ്യാഭ്യാസ വിഭാഗമായ ജി.ഐ.ടി.എസിലെ പഠിതാവായിരുന്നു. ജിദ്ദയിൽ സ്‌കൂൾ അധ്യാപികയായ ജൂലി ജോസഫ് ആണ് ഭാര്യ: അയർലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന ആഞ്ചല, ക്രിസ്റ്റി എന്നിവർ മക്കളാണ്. സുലൈമാൻ ഫക്കീഹ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.