നിയന്ത്രണംവിട്ട കാർ റിയാദിലെ മിനിമാർക്കറ്റിലേക്ക് പാഞ്ഞുകയറി. സംഭവ സമയത്ത് കടയിലുണ്ടായിരുന്ന വനിതയും ജീവനക്കാരും കാർ ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനിതാ ഉപഭോക്താവ് വാങ്ങിയ സാധനങ്ങളുടെ വില കൗണ്ടറിലെ ജീവനക്കാരൻ ഈടാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടയിലേക്ക് കാർ പാഞ്ഞുകയറിയത്. അപകടത്തിന്റെ ശബ്ദം കേട്ട് വനിത പുറത്തേക്ക് ഇറങ്ങി ഓടി.സൗദി പൗരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ മിനിമാർക്കറ്റിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
https://youtu.be/SYodzpCpo_Q