ഗള്‍ഫ് പ്രവാസികള്‍ക്കായി പുതിയ വിസ സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് സൗദി അറേബ്യൻ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
2019-ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്ന് ബുധനാഴ്ച ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിലവിൽ വരുന്ന വിനോദ സഞ്ചാരികൾക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലെന്നും ഇല്ലാതെ സൗദിയില്‍ സഞ്ചരിക്കാമെന്നതാണ് സൗദി ടൂറിസ്റ്റ് വിസയുടെ പ്രത്യേകത.
2021 ൽ രാജ്യത്ത് 64 ദശലക്ഷം ആഭ്യന്തര യാത്രകൾ നടത്തിയതായും വിദേശത്ത് നിന്നുള്ള സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷം 5 ദശലക്ഷത്തിലെത്തിയതായും അൽ ഖത്തീബ് പറഞ്ഞു.
2021 ല്‍ 50 ലക്ഷം ടൂറിസ്റ്റുകളാണ് വിദേശത്തുനിന്ന് സൗദിയിലെത്തിയത്. ഉംറ വിസയില്‍ എത്തുന്നവര്‍ക്ക് സൗദിയില്‍ തങ്ങാനുള്ള സമയം ദീര്‍ഘിപ്പിക്കുന്നതും രാജ്യത്ത് എല്ലായിടത്തും സഞ്ചരിക്കാമെന്ന നിയമവും വരുന്നതോടെ കൂടുതല്‍ പേര് സൗദിയിലെത്തി തുടങ്ങും.