മലപ്പുറം കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ ആനക്കച്ചേരി മുജീബ് റഹ്മാൻ (42) ജിദ്ദയിൽ ന്യൂമോണിയ ബാധിച്ചു മരിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ വലിയപറമ്പ് മാണിശ്ശേരി ഏറിയാടൻ ജമീല. മക്കൾ മുഹമ്മദ് സിനാൻ, ആയിശ ഫഹിയ, സൻസ.
നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.