പ്രകൃതിയുടെ തണുത്ത പറുദീസയായി ബദർ അൽ-ജനൂബ്. വർഷങ്ങളായി ഈ സമയത്ത്, നജ്‌റാന്റെ വടക്ക് ഭാഗത്തുള്ള ബദർ അൽ-ജനൂബിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയാണ് ഈ കാലാവസ്ഥയ്ക്ക് കാരണം.
സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് ഏകദേശം 4,200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ഈ കാലാവസ്ഥ കൊണ്ടുതന്നെ പ്രദേശം പ്രകൃതി സ്നേഹികളുടെ പറുദീസയാണ്.
മലനിരകളിലെ വെള്ളച്ചാട്ടങ്ങളും ഹൈക്കിംഗ് റൂട്ടുകളും ആസ്വദിക്കുന്നവർക്ക് ഈ പ്രദേശം ആകർഷകമായ സ്ഥലമായി മാറിയിരിക്കുകയാണ്.
കാഴ്ചക്ക് മനോഹാരിത നൽകികൊണ്ട് നഗരത്തിന്റെ പൈതൃകത്തിന്റെ പ്രധാന ഭാഗമായി നിലകൊള്ളുന്ന ഗ്രാനൈറ്റിന്റെ അടിത്തറയുള്ള പഴയതും പരമ്പരാഗതവുമായ നിരവധി മൺ വീടുകൾ ഇവിടെ കാണാൻ കഴിയും.
വീടുകൾക്ക് ചുറ്റും മൺഭിത്തികളാൽ ചുറ്റപ്പെട്ടിരിക്കുന്നു, അവയിൽ ചിലതിൽ “അൽ-ഖിദാബ്” അല്ലെങ്കിൽ “അൽ-ഖദാദ്” എന്നറിയപ്പെടുന്ന വർണ്ണ അലങ്കാരങ്ങളും ലിഖിതങ്ങളും കാണാൻ സാധിക്കും.
Ziziphus Spina-Christi മരങ്ങളും താഴ്‌വരയിൽ ഉടനീളം കാണപ്പെടുന്നു. തേനീച്ചവളർത്തൽ പ്രേമികളെ ആകർഷിക്കുന്ന ഉയർന്ന നിലവാരമുള്ള തേൻ ഉത്പാദിപ്പിക്കാൻ apiaries ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.