ഫുട്‌ബോള്‍ പ്രേമികളെ വരവേൽക്കാനൊരുങ്ങി സൗദി ഹൗസ്

IMG-20221120-WA0036

റിയാദ്‌ – ദോഹ കോര്‍ണിഷില്‍ സൗദി ഫുട്‌ബോള്‍ പ്രേമികളെ വരവേൽക്കാന്‍ സൗദി ഹൗസ് ഒരുങ്ങി കഴിഞ്ഞു. 18,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിൽ സജ്ജീകരിച്ച സൗദി ഹൗസ് സൌദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ്  ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ 18 വരെ സൗദി ഹൗസ് ഫുട്ബോള്‍ ആരാധകർക്കായി തുറന്നിരിക്കും. പത്തു പവിലിയനുകളാണ് സൗദി ഹൗസിൽ അടങ്ങിയിരിക്കുന്നത്.

ലോകകപ്പ്‌ ആരാധകർക്ക് നല്ല അനുഭവങ്ങൾ നൽകാനും സൌദി സംസ്‌കാരം പരിചയപ്പെടുത്താനും സൌദി ദേശീയ ടീമിനെ പിന്തുണക്കുക എന്നിവയാണ്‌ സൗദി ഹൗസിന്റെ ലക്ഷ്യം. സൗദി ഹൗസിൽ എല്ലാ രാജ്യക്കാര്‍ക്കും പ്രവേശനം ലഭിക്കും. എല്ലാ ദിവസവും ഉച്ചക്ക്‌ 12 മുതല്‍ അര്‍ധരാത്രി 12 വരെ സൗദി ഹൗസിൽ നടക്കുന്ന പരിപാടികളില്‍ പങ്കാളിത്തം വഹിക്കാനും സന്ദര്‍ശകര്‍ക്ക്‌ സാധിക്കും. സൗദി ദേശീയ ടീമിനൊപ്പം വെര്‍ചല്‍ ഷൂട്ടിംഗ്‌ അനുഭവം, ഓഗ്മെന്റഡ്‌ റിയാലിറ്റി, വെര്‍ച്ചല്‍ റിയാലിറ്റി സാങ്കേതികവിദ്യ വഴി ഡ്രീം പവിലിയനില്‍ വെര്‍ച്ചലായി മികച്ച കളിക്കാര്‍ക്കൊപ്പും ഫുട്‌ബോള്‍ കളിക്കുന്നതിന്റെ അനുഭവം എന്നിവ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക്‌ അവസരമൊരുക്കിയിട്ടുണ്ട്‌. .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!