നാട്ടില്‍ പോകാന്‍ ഫൈനല്‍ എക്സിറ്റടിച്ച് കാത്തിരിക്കുകയായിരുന്ന പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മെഴുവേലി സ്വദേശി ഉലകംപറമ്പിൽ ഗീവര്‍ഗീസ് ഡാനിയേലാ(69)ണ് മരിച്ചത്. 38 വര്‍ഷമായി സൗദി കേബിളില്‍ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദ മഹ്ജറിലെ താമസസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ചെറിയാൻ ഡാനിയേലിന്റെ മകനാണ്.