ഫ്രാൻസിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ താത്കാലിക നിരോധനമേർപ്പെടുത്തിയതായി റിയാദ് ചേംബർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾക്കും താത്കാലികമായ വിലക്കുണ്ട്. ഫ്രാൻസിലെ മോർബിഹാൻ മേഖലയിൽ വ്യാപകമായ രീതിയിൽ പക്ഷിപ്പനി പടർന്നതായുള്ള വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്നും ചേംബർ അറിയിച്ചു.