ദുബായ്: ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബി സൗദി അറേബ്യയിലെ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രണ്ട് മന്ത്രിമാരും ചർച്ച ചെയ്തതായി ബഹ്റൈൻ വാർത്താ ഏജൻസി ബിഎൻഎ റിപ്പോർട്ട് ചെയ്തു.
ഗതാഗത മേഖലയിൽ ഏകീകരണം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ സ്വീകരിക്കാനുള്ള ബഹ്റൈന്റെ താൽപര്യം ചൂണ്ടിക്കാട്ടി ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു