ബിനാമി ബിസിനസ് കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു

IMG_30072022_165559_(1200_x_628_pixel)

ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരായ സൗദി പൗരനെയും ഈജിപ്തുകാരനെയും അബഹ ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുഷൈത്തിൽ കെട്ടിട നിർമാണ വസ്തുക്കളുടെ വ്യാപാര മേഖലയിൽ ബിനാമി സ്ഥാപനം നടത്തിയ ഈജിപ്തുകാരൻ അശ്‌റഫ് മൻസൂർ സാലിം യൂസുഫ്, ഈജിപ്തുകാരന് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ തുർക്കി അബ്ദുല്ല ശജ്ആൻ അൽശൈബാനി എന്നിവർക്കാണ് ശിക്ഷ. ഇരുവർക്കും കോടതി പിഴ ചുമത്തി. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് കോടതി വിലക്കേർപ്പെടുത്തി. നിയമാനുസൃത സക്കാത്തും ഫീസുകളും നികുതികളും ഇരുവരിൽ നിന്നും ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഈജിപ്തുകാരന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. സൗദി പൗരന്റെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.

ഖമീസ് മുഷൈത്തിൽ മാർബിളും വാഷ്‌ബേസിനുകളും മറ്റും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ ഫീൽഡ് പരിശോധനയിൽ സ്ഥാപനം ബിനാമിയാണെന്ന സംശയം ഉയരുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലും അന്വേഷണത്തിലും സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ മറവിൽ ഈ സ്ഥാപനം ഈജിപ്തുകാരൻ സ്വന്തം നിലക്ക് നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!