ഇന്ന് (ഞായര്‍) മുതല്‍ ബുധന്‍ വരെ സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും യാമ്പു-മദീനക്കിടയിലെ പ്രദേശങ്ങളിലും താപനില 47 മുതല്‍ 50 വരെ ഡിഗ്രിയെത്തും. റിയാദിന്റെ കിഴക്കന്‍ ഭാഗങ്ങളിലും അല്‍ഖസീം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും 45 മുതല്‍ 47 വരെ ഡിഗ്രിയെത്തും. താപനില ഗണ്യമായി ഉയരുമെന്നതിനാല്‍ എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.