ബുറൈദയിൽ സിംഹത്തിന്റെ ആക്രമണത്തിൽ വിദേശ തൊഴിലാളി മരിച്ചു

lion

ബുറൈദയിലെ അസീലാൻ പാർക്കിൽ പെൺസിംഹത്തിന്റെ ആക്രമണത്തിൽ വിദേശ തൊഴിലാളി മരിച്ചു. നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫും സുരക്ഷാ വകുപ്പുകളും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖയും മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിനു പിന്നാലെ ബുറൈദയിലെ സ്വകാര്യ പാർക്കിൽ നിയമ വിരുദ്ധമായി വന്യമൃഗങ്ങളെ പ്രദർശിപ്പിക്കുന്നതായി ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതിയും ലഭിച്ചിരുന്നു. സിംഹവും ചെന്നായയും സസ്തനികളും പക്ഷികളും ഉരഗങ്ങളും അടക്കമുള്ള വന്യജീവികളെയും മറ്റും പാർക്കിൽ നിന്ന് പിടിച്ചെടുത്ത് വിദഗ്ധരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും മേൽനോട്ടത്തിൽ നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫിനു കീഴിലെ കേന്ദ്രത്തിലേക്ക് മാറ്റി. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ കച്ചവടം ചെയ്യുന്നത് പത്തു വർഷം വരെ തടവും മൂന്നു കോടി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുന്ന പരിസ്ഥിതി നിയമ ലംഘനമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!