മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള റോഡുകളിലെ ചില പെട്രോൾ ബങ്കുകളിൽ ചിലയിനം ഇന്ധനങ്ങൾ ലഭ്യമല്ലാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ്. ഒക്ടേൻ 95, 91 ഇനങ്ങളിൽ പെട്ട പെട്രോളുകളും ഡീസലും ചില പെട്രോളുകളിൽ ലഭ്യമല്ലെന്ന് നിരീക്ഷണ സംഘങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചില പെട്രോൾ ബങ്കുകളിലെ ടാങ്കുകളിൽ ഇന്ധന ശേഖരം പാടെ കുറവാണെന്നും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഹജ് സീസണിൽ ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കാതെ നോക്കുന്നതിന്, എല്ലായിനം പെട്രോളിയം ഉൽപന്നങ്ങളും ബങ്കുകൾ മുടങ്ങാതെ ലഭ്യമാക്കണം. ബങ്കുകളിലെ ടാങ്കുകളിൽ സുരക്ഷിതമായ ഇന്ധന ശേഖരം നിലനിർത്താനും പ്രത്യേകം ശ്രദ്ധിക്കണം. സൗദി അറാംകൊയിൽ നിന്ന് മതിയായ ഇന്ധന ശേഖരം ലഭ്യമാക്കൽ അടക്കം പെട്രോൾ ബങ്കുകൾ നേരിടുന്ന ഏതു വെല്ലുവിളികൾക്കും പരിഹാരം കാണാൻ 0503552803 എന്ന നമ്പറിലോ ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണെന്ന് ഫെഡറേഷൻ പറഞ്ഞു.