മക്ക- മക്കയില്‍ കനത്ത മഴയിൽ സൂഖ് അല്ദിയാഫയില് ഏതാനും പേര് ഒഴുക്കില്‍ പെട്ടു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. എല്ലാവരും പിന്നീട് രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇവിടെ ഒഴുക്കില്‍ പെട്ട മറ്റൊരു വനിതയെ ഏതാനും പേര് ചേര്‍ന്ന് രക്ഷപ്പെടുത്തി. വെള്ളത്തില്‍ കുടുങ്ങിയ കാറിനു മുകളില്‍ കയറിയിരുന്ന സൗദി പൗരന്മാരില് ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.