Search
Close this search box.

മ​ക്ക​യി​ൽ ‘അ​ൽ​മ​നാ​ർ’ ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു

al manar

മ​ക്ക: മ​ക്ക​യി​ൽ ‘അ​ൽ​മ​നാ​ർ’ ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. മ​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ​പ്രദേശത്ത് ജി​ദ്ദ ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ഴ​യ​തും പു​തി​യ​തു​മാ​യ ഹൈ​വേ​ക​ൾ​ക്കി​ട​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 25ല​ക്ഷം ച.​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ 17,000-ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന 4,149 ഭ​വ​ന യൂ​ണി​റ്റു​ക​ൾ നി​ർ​മി​ക്കും. ഹ​റ​മി​ൽ നി​ന്ന്​ 20 മി​നി​റ്റ് മാ​ത്രം അ​ക​ലെ​യും ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​റി​ൽ താ​ഴെ​ മാത്രമാണ് ഇവിടേക്കുള്ള യാത്രാദൂ​രം.

എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും പു​റ​മെ മാ​ൾ, എ​ട്ട്​ വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, ബി​സി​ന​സ് കോം​പ്ല​ക്സ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​ണ്​ പ​ദ്ധ​തി. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ണി​ത്. സു​സ്ഥി​ര​ത​യു​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​യും പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ​യും ശ്ര​ദ്ധാ​പൂ​ർ​വം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഹ​രി​ത​യി​ട​ങ്ങ​ൾ പ​ദ്ധ​തി​യി​ലു​ണ്ട്. താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​ശ്ര​മി​ക്കാ​ൻ തു​റ​ന്ന സ്ഥ​ല​ങ്ങ​ൾ​ക്ക് മൊ​ത്തം വി​സ്തൃ​തി​യു​ടെ 12 ശ​ത​മാ​നം ഹ​രി​ത​യി​ട​ങ്ങ​ളാ​ണ്. ഒ​രോ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും വേ​ഗ​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കും വി​ധ​ത്തി​ൽ വ​ഴി​ക​ളു​മൊ​രു​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!