ചേരിവികസന പദ്ധതിയുടെ ഭാഗമായി മക്ക അൽനികാസ ഡിസ്ട്രിക്ടിൽ എല്ലാ ഘട്ടങ്ങളിലുമായി 4500 ലേറെ കെട്ടിടങ്ങൾ പൊളിക്കാൻ ലക്ഷ്യമിടുന്നതായി മക്ക റോയൽ കമ്മീഷൻ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ 620 കെട്ടിടങ്ങളാണ് പൊളിക്കുക. പത്ത് ആഴ്ചക്കുള്ളിൽ ഇവ പൊളിച്ചുനീക്കുമെന്നും മക്ക റോയൽ കമ്മീഷൻ പറഞ്ഞു.