മക്ക കെ.എം.സി.സി ഹജ്ജ് സെൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു

kmcc makka

മക്ക: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് തയ്യാറായ കെ.എം.സി.സി വളണ്ടിയർമാരുടെ സംഗമം മക്ക കെ എംസിസി ഓഡിറ്റോറിയത്തിൽ കേന്ദ്രഹജ്ജ് കമ്മിറ്റി ചീഫ് കോഡിനേറ്റർ ജാബിർ ഹുദവി ഉത്ഘാടനം ചെയ്തു. കെഎംസിസി വളണ്ടിയർമാർ നടത്തുന്ന സേവനപ്രവർത്തനം ഹാജിമാർക്ക് ഏറെ പ്രയോചനമാണെന്നും ഭാഷകൾ അറിയാതെ അന്യദേശത്ത് എത്തുന്ന ഹാജിമാർക്ക് ഒരു ആവശ്യംവന്നാൽ ആദ്യം ബന്ധപ്പെടുന്നത് കെഎംസിസി വളണ്ടിയർമാരേയാണെന്നും ആ പ്രവർത്തനങ്ങൾ നേരിൽ ബോധ്യപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ഈ ഹജ്ജ്സീസണിലും അതിന് തയ്യാറായ വളണ്ടിയർമാരേ അഭിനന്ദിക്കുകയും എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ വർഷം മക്ക കെ എം സിസി വനിത വളണ്ടിയർമാർ ഉൾപ്പെടെ 500 അംഗങ്ങളെയാണ് മൂന്ന് ഷിഫ്റ്റുകളായി രംഗത്തിറക്കുക. ഹറമിന്റെ വിവിതഭാഗങ്ങളിലും, ബസ്സ് സ്റ്റോപ്പ് പോയൻറിലും, അസീസിയയിൽ ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകൾകേന്ദ്രീകരിച്ചും വളണ്ടിയർ സേവനം ഉണ്ടാകും. ഹാജിമാർ താമസിക്കുന്ന ഒരോബിൽഡിങ്ങുകളിലും ഒരോ ഐസുലേഷൻ വാർഡുകൾഉണ്ടാകും ആ വാർഡുകളിൽ മക്കയിലേ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന കെ എം സി സി പ്രവർത്തകർ അവരുടെ ജോലിസമയം കഴിഞ്ഞതിന്ശേഷം വളണ്ടിയർസേവനത്തിന് എത്തും.

ഇന്ത്യൻ ഹജ്ജ്മിഷന്റെ പരിപ്പൂർണ്ണമായ സഹായത്തോടെയായിരിക്കും കെ.എം.സി.സി വളണ്ടിയർ മാരുടെസേവനം ഹജ്ജ് സംഘത്തോടൊപ്പം എത്തുന്ന വളണ്ടിയർമാർക്ക് ആവശ്യമായ സഹായത്തിനും അംഗങ്ങൾ ഉണ്ടാകും. മക്കയിലെ വിവിധ ആശുപത്രികളിൽ എത്തുന്ന ഹാജിമാർക്ക് ആവശ്യമായ ചികിത്സലഭ്യമാകുന്നതിന് വേണ്ടി ആശുപത്രികേന്ദ്രീകരിച്ച് വളണ്ടിയർവിംഗ് രംഗത്തുണ്ടാകും. വിവിധ സബ്കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും പ്രവർത്തനങ്ങൾ.

ചടങ്ങിൽ സൗദി കെഎംസിസി നേതാവ് ബഷീർ മുനിയൂർ മുഖ്യപ്രഭാഷണം നടത്തി. വളണ്ടിയർമാർക്കുള്ള പ്രവർത്തന രൂപരേഖ മക്ക കെ എം സിസി ഹജ്ജ്സെൽ ചെയർമാൻ കുഞ്ഞിമോൻ കാക്കിയ അവതരിപ്പിച്ചു, മക്ക കെ എം സി സി ഹജ്ജ് സെൽ കൺവീനർ സുലൈമാൻ മാളിയേക്കൽ ആദ്യക്ഷത വഹിച്ചു . വളണ്ടിയർ കേപ്റ്റൺ നാസർ കിൻസാറ, റഹീമുദ്ദീൻ (A.H.0) , മൊയ്തീൻ കട്ടുപ്പാറ(ഖമീസ് മുഷെത്ത് കെ എം സിസി)കുഞ്ഞാപ്പപൂക്കോട്ടൂർ, എന്നിവർ വിവിധ സെക്‌ഷനിൽ സംസാരിച്ചു, സൗദി കെ എംസി സി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ സ്വാഗതവും ഹജ്ജ് സെൽ ട്രഷറർ മുസ്തഫ മുഞ്ഞകുളം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!