മദീനയിലെ മൺപാത്ര നിർമ്മാണം സംരക്ഷിക്കാനൊരുങ്ങി സൗദി ഹെറിറ്റേജ് അതോറിറ്റി

IMG-20220920-WA0054

 

മദീന: പരമ്പരാഗത കരകൗശല വസ്തുക്കൾക്കും മൺപാത്ര നിർമ്മാണത്തിനും പ്രവാചകന്റെ പള്ളിക്കും മറ്റ് മതപരമായ സ്ഥലങ്ങൾക്കും പേരുകേട്ട സ്ഥലമാണ് മദീന.

സംഭരണവും പാചകവും മുതൽ ചരക്കുകളുടെ ഗതാഗതം വരെ ദൈനംദിന ജീവിതത്തിൽ ആളുകൾ വീട്ടുപകരണങ്ങളായാണ് ആദ്യം മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നത്.

സൗദി ഹെറിറ്റേജ് അതോറിറ്റി മൺപാത്രങ്ങൾ സംരക്ഷിക്കുന്നതിനായി കോഴ്‌സുകളും വർക്ക്‌ഷോപ്പുകളും നടത്തുകയും ഉൽപ്പന്നങ്ങൾ പരിപാടികളിൽ പ്രദർശിപ്പിച്ച് പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പ്രദേശത്തെ മൺപാത്രനിർമ്മാതാക്കളിൽ ഒരാളായ തമ്മാം മഹമൂദ് ഈ കലയെ സജീവമായി നിലനിർത്താൻ കഠിനമായി പരിശ്രമിക്കുന്നതായി വ്യക്തമാക്കി.

മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന കളിമണ്ണ് മഴയെ തുടർന്ന് മദീന താഴ്വരകളിൽ നിന്നാണ് ലഭിക്കുന്നതെന്നും മഹ്മൂദ് കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!