മദീന- മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാനെത്തിയ സ്ത്രീ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഹറം മുറ്റത്ത് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സൗദി റെഡ് ക്രസന്റ് അതോറിറ്റി (എസ്.സി.ആര്‍.എ) അടിയന്തര സഹായം നല്‍കി. ഹറമിലെ ആംബുലന്‍സ് സെന്ററിന്റെ ഭാഗമായുള്ള റെഡ്ക്രസന്റ് വളണ്ടിയര്‍ സംഘമാണ് ആവശ്യമായ സഹായം നൽകിയതെന്ന് റെഡ് ക്രസന്റ് ഡയരക്ടര്‍ ജനറല്‍ അഹ് മദ് അല്‍ സഹ്‌റാനി പറഞ്ഞു.
മാതാവിനേയും നകുഞ്ഞിനേയും ബാബ് ജിബ്‌രീല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അല്‍സഹ്‌റാനി പറഞ്ഞു. കുഞ്ഞിന് പിതാവ് തൈബ എന്ന് പേര് നൽകി.