മദീന- മദീനയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ പ്രത്യേക നിര്‍ദേശം നല്കി. അതോടൊപ്പം ജിദ്ദയില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.