മദീനയിൽ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി സ്ഥിരം കേന്ദ്രം തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. അല്‍മബൂത് ഡിസ്ട്രിക്ടിലെ കിംഗ് ഖാലിദ് റോഡില്‍ സ്ഥിതി ചെയ്യുന്ന മദീന ചേംബര്‍ ഓഫ് കൊമേഴസ് ആസ്ഥാനത്തിലായിരിക്കും പുറം കരാര്‍ സ്ഥാപനമായ വി.എഫ്.എസ് ഗ്ലോബലുമായി ചേര്‍ന്ന് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുക. പൊതു അവധി ദിവസങ്ങളില്‍ ഒഴികെ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നു മണി വരെ പ്രവാസികള്‍ക്ക് കോണ്‍സുലര്‍ സേവനത്തിനായി ഓഫീസിനെ സമീപിക്കാം. കോണ്‍സുലേറ്റ് വെബ്‌പോര്‍ട്ടലില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ലഭ്യമായ സമയക്രമം പാലിച്ചായിരിക്കണം കേന്ദ്രത്തില്‍ എത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട അപ്പോയ്‌മെന്റ് ലെറ്റര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കാണിച്ചെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. സന്ദര്‍ശകര്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ അനുവദിച്ച സമയക്രമം തെറ്റി നേരത്തെ എത്തി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും കോണ്‍സുലേറ്റ് ഓര്‍മിപ്പിച്ചു. മദീനയില്‍ കോണ്‍സുലര്‍ സേവനത്തിനായി + 966 11520 4886 എന്ന നമ്പറില്‍ ബന്ധപ്പെടാം.