ജിസാനിലെ ബിഷയിൽ നിന്ന് മദീന സന്ദർശിക്കാനെത്തിയ പ്രവാസി യുവാവ് നിര്യാതനായി. കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശി റീന മൻസിലിൽ നജീമാണ്(40) മദീനയിൽ മരിച്ചത്. ആറ് വർഷത്തോളമായി സൗദിയിൽ പ്രവാസിയായ നജീബ് ബീഷയിലായിരുന്നു ജോലി ചെയ്തിരുന്നത്. സന്ദർശനത്തിനായി മദീനയിലെത്തിയ ഇദ്ദേഹം സുഹൃത്തിന്റെ മുറിയിൽ താമസിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിയമനടപടിക്രമങ്ങൾക്ക് ശേഷം മദീനയിൽ ഖബറടക്കും.