മലബാരി സൗദികളുടെ പരമ്പരയിൽ സജീവ കണ്ണിയും എറണാകുളം കാലടിയിൽ നിന്ന് 1920 ൽ മക്കയിലെത്തി കേരളത്തിന്റെ വേരുകൾ സൗദിയിലുറപ്പിച്ച പണ്ഡിതനും സാംസ്‌കാരിക പ്രവർത്തകനുമായ ഉമർ കുട്ടി മുസ്ലിയാരുടെ മകനുമായ തഖിയുദ്ദീൻ ഉമർ മലബാരി (73) നിര്യാതനായി. 23 വർഷം സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. മക്കയിൽ ഖബറടക്കും.