മഴ മുന്നറിയിപ്പുണ്ടായാല്‍ ജീവനക്കാരോട് തൊഴില്‍ സ്ഥലത്ത് എത്തിച്ചേരാൻ നിര്‍ബന്ധിക്കരുത്: സൗദി മന്ത്രാലയം

IMG-20221215-WA0013

റിയാദ് – കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സര്‍ക്കാര്‍ വകുപ്പുകളോ മുന്നറിയിപ്പ് നല്‍കിയാൽ തൊഴില്‍ സ്ഥലങ്ങളില്‍ ഹാജരാകാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് സാമൂഹിക വികസന മന്ത്രാലയം എല്ലാ സ്വകാര്യസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ജീവനക്കാരുടെ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം നൽകണമെന്നും മന്ത്രാലയം സ്ഥാപനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.

കാലാവസ്ഥ വ്യതിയാനം കാരണം ജീവനക്കാര്‍ വൈകിയെത്തുകയോ ഹാജറാകാതിരിക്കുകയോ ചെയ്താല്‍ നിശ്ചിത സമയം അവരെ കൊണ്ട് പകരം ജോലി ചെയ്യിക്കാവുന്നതാണ്. ചില പ്രവിശ്യകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിക്കാറുണ്ട്. ഈ സമയത്ത് തൊഴിലാളികളുടെ ആരോഗ്യവും തൊഴില്‍പരവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജിദ്ദയിലടക്കം ഏതാനും പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!