മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും പുതിയ ഖുര്‍ആന്‍ കോപ്പികള്‍ വെക്കാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് അനുമതി നല്കി. ഇരുഹറമുകള്‍ക്ക് പുതിയ ഖുര്‍ആന്‍ പതിപ്പുകള്‍ നല്കാന് അനുമതിയായതുള്പ്പെടെ ഹറമുകളുടെ സേവനത്തിനും പരിചരണത്തിനും പ്രാധാന്യം നല്കുന്ന രാജാവിനും കിരീടാവകാശിക്കും ഇരുഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന് അല്‍സുദൈസ് നന്ദി രേഖപ്പെടുത്തി.