മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി ആരോഗ്യ പ്രവർത്തക റിയാദിൽ മരിച്ചു. കൊല്ലം, മയ്യനാട് സ്വദേശിനി, കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസിൽ, അശ്വതി വിജേഷ്‌കുമാർ(32) ആണ് റിയാദ് കിംഗ് സൽമാൻ ഹോസ്പിറ്റലിൽ നിര്യാതയായത്. റിയാദ് അൽ ജാഫൽ ഹോസ്പിറ്റലിൽ നേഴ്സായി നാല് വർഷത്തോളമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. നാല് വർഷത്തോളമായി നാട്ടിൽ പോയിട്ടില്ല.
പിതാവ്: ബാബുരാജൻ, മാതാവ്: ലത, ഭർത്താവ്: വിജേഷ് കുമാർ (റിയാദ്), മകൾ: അലംകൃത (4 ), സഹോദരി: അനശ്വര.