ഉംറ നിര്‍വഹിക്കുന്നതിന് മഹ്റം ഇല്ലാതെ വരാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ക്ക് സോപാധിക ഉംറ വിസ അനുവദിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നുള്ള സ്ത്രീകള്‍ക്ക് മഹ്റം കൂടാതെ ഉംറ വിസയില്‍ വരാം. മഹ്റമില്ലാതെ സ്ത്രീകള്‍ക്ക് ഉംറ വിസ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രൂപ്പില്‍ ഉംറയ്ക്ക് വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ പ്രായം 45 വയസും അതില്‍ കൂടുതലുമായിരിക്കണം. മഹ്റം ഇല്ലാതെ ഇവര്‍ക്ക് ഉംറ വിസ നല്‍കും. 45 വയസ്സിന് താഴെയാണെങ്കില്‍ മഹ്റം കൂടാതെ ഉംറ വിസ നല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.