യുക്രൈനിനും റഷ്യക്കുമിടയിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിനോട് സന്നദ്ധത അറിയിച്ചു. യുദ്ധത്തിന് പിന്തുണ തേടി വ്‌ളാഡ്മിര്‍ പുട്ടിന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഫോണില്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ വൈകീട്ടാണ് ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണമുണ്ടായത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനും രാഷ്ട്രീയ പരിഹാരം അനിവാര്യമാണ്. അതിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നു. അതേസമയം എണ്ണവിലയിലെ സംതുലിതാവസ്ഥ കൈവരിക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും ഒപെക് പ്ലസ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട റോളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.