യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചു. 2004മുതൽ യു.എ.ഇ പ്രസിഡന്‍റായിരുന്ന അദ്ദേഹത്തിന്‍റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡൻഷ്യൽ അഫേഴ്സ് മന്ത്രാലയം അറിയിച്ചത്. 74 വയസായിരുന്നു.
രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്റെ മരണത്തെ തുടർന്നാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ പരമോന്നത കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു.