വിശുദ്ധ റമദാനിലെ ആദ്യ പകുതിയിൽ ഹറമിൽ 1.2 കോടിയിലേറെ ലിറ്റർ സംസം വെള്ളം വിതരണം ചെയ്തതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. വിശുദ്ധ ഹറമിനകത്തും മുറ്റങ്ങളിലും സ്ഥാപിച്ച, നാൽപതു ലിറ്റർ വീതം ശേഷിയുള്ള 25,000 ജാറുകൾ വഴിയാണ് ഇത്രയും സംസം വിതരണം ചെയ്തത്. കൂടാതെ 40 ലക്ഷം സംസം ബോട്ടിലുകളും തീർഥാടകർക്കും വിശ്വാസികൾക്കുമിടയിൽ വിതരണം ചെയ്തതായി സംസം വിതരണ വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽസഹ്‌റാനി പറഞ്ഞു.