വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇഅ്തമര്‍ന ആപ്പ് വഴി സമയം ബുക്ക് ചെയ്യണം. റമദാനിലെ മിക്ക ദിവസങ്ങളിലെയും ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനും ഉംറ വേഷത്തിലുള്ളവരെ മാത്രം മതാഫിലേക്ക് കടത്തിവിടാനുമാണ് ബുക്കിംഗ് സഹായിക്കുന്നത്. ഒന്നാം നിലയില്‍ തവാഫ് നിര്‍വഹിക്കാനും ഇഅ്തമര്‍ന ആപ്പ് വഴി ബുക്ക് ചെയ്യണം.