റമദാൻ മാസത്തിന് ശേഷം ജിദ്ദയിലെ 12 ചേരികൾ നീക്കം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. കുടി ഒഴിപ്പിക്കപ്പെടുന്നവരിൽ നിർദേശിക്കപ്പെട്ട നിബന്ധനകൾ പാലിച്ചവർക്ക് ബദൽ ഭവന സംവിധാനത്തിനായി ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റ് സന്ദർശിക്കാനും മുനസിപ്പാലിറ്റി നിർദ്ദേശിച്ചു. നിലവിൽ രേഖകളുടെ അടിസ്ഥാനത്തിൽ താമസിക്കുന്നവർക്കും സുരക്ഷിതത്വം ഉറപ്പു നൽകപ്പെട്ടവർക്കുമാണ് ബദൽ ഭവന സംവിധാനങ്ങളുള്ളത്. പൊളിച്ചു നീക്കുന്ന 12 ചേരികളുടെ പേരും മുനിസിപ്പാലിറ്റി അറിയിച്ചു. ബനീ മാലിക്, അൽ വുറൂദ്, മുഷ്്‌രിഫ, ജാമിഅ, അൽ റിഹാബ്, അൽ അസീസിയ്യ, അൽ റവാബി,അറിബ്വ, അൽ മുൻതസിഹാത്ത്, ഖുവൈസ, ഉമ്മുസലം, കിലോ 14 തുടങ്ങിയ സ്ഥലങ്ങളിലെ ചേരികളാണ് പൊളിച്ചു നീക്കുക.