പുണ്യ റമദാൻ പ്രമാണിച്ച് നെസ്റ്റോ സൗദി അറേബ്യാ അവതരിപ്പിക്കുന്ന ‘ബഡ്ജറ്റ് ഡീൽസ്’ – പ്രത്യേക ഓഫർ വിപണനം ജന ശ്രദ്ധ ആകർഷിക്കുന്നു. ഏപ്രിൽ 6 ന് ആരംഭിച്ച് 9 ന് അവസാനിക്കുന്ന നാല് ദിവസം മാത്രമുള്ള ‘ബഡ്ജറ്റ് ഡീൽസിൽ’ അവശ്യ വസ്തുക്കൾ വൻ വിലക്കുറവിൽ നൽകുന്നു. ഇതിനോടകം ഈ പ്രത്യേക ഓഫർ ജനങ്ങൾക്കിടയിൽ സ്വീകാര്യമാവുകയും ആദ്യ ദിനം തന്നെ വൻ തിരക്ക് അനുഭവപ്പെടുകയും ചെയ്തു.
നെസ്റ്റോ ദമാം നൂറു കണക്കിന് ഉത്പന്നങ്ങളുടെ വിപണനമാണ് വിലക്കുറവിൽ ഒരുക്കിയിരിക്കുന്നത്. ഒരു ചാക്ക് സവാള 3 .95 റിയാലും അഞ്ച് കിലോ ബസ്മതി അരിക്ക് 29.5 റിയാലും മാത്രമാണ് ഈടാക്കുന്നത്. ഇതുപോലെ അനേകം ഭക്ഷ്യ വസ്തുക്കൾക്ക് പുറമെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വൻ കിഴിവാണ് ഇവിടെ. റിയാദിലെ ഔട്ലെറ്റുകളിലും വളരെ വിപുലമായ ഒരുക്കങ്ങൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന് നെസ്റ്റോ മാനേജ്‌മന്റ് അറിയിച്ചു.