നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിൽ കിഴക്കൻ റിയാദിലുള്ള സൈനിക ക്യാമ്പിൽ സ്‌ഫോടനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സൈനിക ക്യാമ്പിൽ നിന്ന് ഇടക്കിടക്ക് കേൾക്കുന്ന ശബ്ദങ്ങൾ ദിനേനെയെന്നോണം നടത്തുന്ന പരിശീലനങ്ങളുടെ ഫലമായിരിക്കാം. ഈ പ്രദേശം സൈനിക പരിശീലന മേഖലയാണ്. സ്വദേശികളും വിദേശികളും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്ന് നാഷണൽ ഗാർഡ് മന്ത്രാലയം ആവശ്യപ്പെട്ടു.