റിയാദ്- വടകര കല്ലാമല സ്വദേശി റിഗീഷ് കണവയില്‍ (38) റിയാദില്‍ നിര്യാതനായി. റിയാദ് അറബ്കോ ലോജിസ്റ്റിക്കില്‍ 14 വര്‍ഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ടാണ് മരണം സംഭവിച്ചത്. കുടുബത്തോടൊപ്പം റിയാദ് ഖലീജിലാണ് ഇദ്ദേഹം താമസിച്ചത്. ഭാര്യ പ്രഭാവതി ഹയ്യ് അല്‍ഖലീജ് മെഡിക്കല്‍ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്തിരുന്നു. വടകര കണവയില്‍ രാജന്-ഗീത ദമ്പതികളുടെ മകനാണ്. മക്കള്‍: രിത്വിന്, ആര്യന്, ധീരവ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
