റിയാദില്‍ വലിയ എയര്‍പോര്‍ട്ട് പുതുതായി നിര്‍മിക്കുമെന്നും രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പുതിയ വിമാനത്തവളത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
നിലവിലെ വിമാനത്താവളത്തിന്റെ സ്ഥലത്തു തന്നെയാണ് പുതിയ എയര്‍പോര്‍ട്ട് നിര്‍മിക്കുക. എന്നാല്‍ പുതിയ റണ്‍വേകളും ടെര്‍മിനലുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒപ്പം നിര്‍മിക്കും. പുതിയ ദേശീയ വിമാന കമ്പനി മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.
ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രം നടപ്പാക്കുന്ന കാര്യത്തില്‍ ശക്തമായ സഹായമാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നല്‍കുന്നത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് വലിയ ശേഷികളുണ്ട്. നിരവധി മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഫണ്ടിന് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.